അപര്‍ണ ബാലമുരളി നായികയാകുന്ന ചിത്രം 'സുന്ദരി ഗാര്‍ഡൻസി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
അപര്‍ണ ബാലമുരളി (Aparna Balamurali) നായികയാകുന്ന ചിത്രമാണ് 'സുന്ദരി ഗാര്‍ഡൻസ്' (Sundari Gardens). നീരജ് മാധവനാണ് ചിത്രത്തില്‍ നായകനാകുന്നത്. ഒരു പ്രണയ കഥയാകും ചിത്രത്തില്‍ പറയുക. 'സുന്ദരി ഗാര്‍ഡൻസ്' എന്ന ചിത്രത്തിലെ അപര്‍ണ ബാലമുരളിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
നവാഗതനായ ചാര്‍ലി ഡേവിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്‍മസ് ആശംസകള്‍ നേര്‍ന്നാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 'സുന്ദരി ഗാര്‍ഡൻസ്' എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍.
സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അലന്‍സ് മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്.
സൗണ്ട് ഡിസൈന്‍ പ്രശാന്ത് പി മേനോന്‍, സോണി തോമസ് എന്നിവര്‍. വസ്‍ത്രാലങ്കാരം ദിവ്യ ജോര്‍ജ്. നെറ്റ്ഫ്ളിക്സിന്‍റെ ആന്തോളജി സിരീസ് ആയ 'ഫീല്‍സ് ലൈക്ക് ഇഷ്‍കി'ലെ ഒരു ഭാഗത്തിലും നായകനായിട്ടായിരുന്നു നീരജ് മാധവ് അവസാനമായി എത്തിയത്. ഒടിടി റിലീസ് ആയി എത്തിയ 'സൂരറൈ പോട്ര്' ആണ് അപര്‍ണ ബാലമുരളിയുടെ അവസാനമെത്തിയ ശ്രദ്ധേയ ചിത്രം.
