Asianet News MalayalamAsianet News Malayalam

Adivasi Movie : 'സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും'; 'ആദിവാസി' പുതിയ പോസ്റ്ററെത്തി

ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. 

appani sharath movie Adivasi new poster
Author
Kochi, First Published Apr 24, 2022, 5:09 PM IST

രത്ത് അപ്പാനി (Sarath Appani) നായകനായി എത്തുന്ന ആദിവാസി (Adivasi) എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്കും സെക്കന്റ് ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രമാണ് 'ആദിവാസി'. 

ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. വിജീഷ് മണിയാണ് സംവിധായകന്‍. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ 'മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)' എന്ന സിനിമയ്ക്കു ശേഷം അതേ ടീം ഒരുമിക്കുന്ന ചിത്രമാണിത്. ഏരീസ് ഗ്രൂപ്പിന്‍റെ ബാനറില്‍ ഡോ: സോഹന്‍ റോയ് ആണ് നിര്‍മ്മാണം. ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിശപ്പും വര്‍ണ്ണ വിവേചനവും പരിസ്ഥിതി പ്രശ്‌നങ്ങളും കാലാവസ്ഥ വ്യതിയാനവുമൊക്കെ പ്രതിപാദ്യ വിഷയങ്ങളാവുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്. 

ഛായാഗ്രഹണം പി മുരുഗേശ്വരന്‍, എഡിറ്റിംഗ് ബി ലെനിന്‍, സംഭാഷണം എം തങ്കരാജ്, ഗാനരചന ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ രാജേഷ് ബി, പ്രോജക്റ്റ് കോഡിനേറ്റര്‍ ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍ വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മാരുതി ക്രിഷ്, കലാസംവിധാനം കൈലാഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം ബുസി ബേബി ജോണ്‍, പിആർഒ എ എസ് ദിനേശ്.

ന്ദിയില്‍ കുതിപ്പ് തുടര്‍ന്ന് ' റോക്കി ഭായി', റെക്കോര്‍ഡ് നേട്ടത്തില്‍ 'കെജിഎഫ് രണ്ട്'

രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമായി മാറിയിരുന്നു കന്നഡയില്‍ നിന്നുള്ള 'കെജിഎഫ്'. യാഷ് നായകനായ ചിത്രം 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്‍ടിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും തീയറ്ററുകളില്‍ ലഭിക്കുന്നത്.  'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' ഹിന്ദിയിലും കുതിപ്പ് തുടരുകയാണ് (KGF 2 box office).

 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' ഹിന്ദി പതിപ്പ് ബോക്സ് ഓഫീസില്‍ കളക്ഷൻ മുന്നൂറ് കോടി കവിഞ്ഞിരിക്കുകയാണ്. 'ബാഹുബലി 2'ന് ശേഷം ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഈയൊരു നേട്ടം സ്വന്തമാക്കുന്നത്. മുന്നൂറ് കോടിയിലധികം കളക്ഷൻ നേടുന്ന പത്താമത്തെ മാത്രം ഹിന്ദി ചിത്രമായി മാറുകയും ചെയ്‍തു  'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' .പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യാഷ് നായകനായ  'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' റിലീസ് ചെയ്‍ത രണ്ടാമത്തെയാഴ്‍ചയിലേക്ക് എത്തിയപ്പോഴും മിക്ക തിയറ്ററുകളിലും ഹൗസ് ഫുള്ളോടെയാണ് പ്രദര്‍ശനം തുടരുന്നത്.

ചിത്രം റെക്കോര്‍ഡ് പ്രതികരണം നേടിയ മാര്‍ക്കറ്റുകളില്‍ ഒന്ന് കേരളമാണ്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ 'കെജിഎഫ് 2'ന്‍റെ പേരിലാണ്. മോഹന്‍ലാല്‍ നായകനായ വി എ ശ്രീകുമാര്‍ ചിത്രം 'ഒടിയ'ന്‍റെ റെക്കോര്‍ഡ് ആണ് ചിത്രം ബ്രേക്ക് ചെയ്‍തത്. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് 'കെജിഎഫ് 2' ആദ്യദിനം നേടിയത്. വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ഒരു ചിത്രം ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്നത് സാധാരണമാണ്. എന്നാല്‍ അത്തരം ഒരു ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റി കൂടി ലഭിക്കുമ്പോഴുള്ള അപൂര്‍വ്വ കാഴ്‍ചയാണ് കെജിഎഫ് ബോക്സ് ഓഫീസില്‍ സൃഷ്‍ടിച്ചുകൊണ്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios