പരിയേറും പെരുമാളും, കര്‍ണന്‍, മാമന്നന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മാരി സെല്‍വരാജിന്‍റെ അടുത്ത ചിത്രം അടുത്തമാസം തുടങ്ങും എന്നാണ് വിവരം.

ചെന്നൈ: ധ്രുവ് വിക്രമും അനുപമ പരമേശ്വരനും അഭിനയിക്കുന്ന മാരി സെൽവരാജിൻ്റെ അടുത്ത പ്രോജക്ട് സ്പോര്‍ട്സ് ഡ്രാമയാണ് എന്ന് സൂചന. ബോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ അപ്ളോസ് എൻ്റർടൈൻമെൻ്റും പാ രഞ്ജിത്തിന്‍റെ നീലം സ്റ്റുഡിയോയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അവരുടെ ആദ്യ തമിഴ് ഫീച്ചർ ഫിലിമായ പോർ തൊഴിലിന് ശേഷം അപ്ലോസ് പ്രൊഡക്ഷന്‍ പാ രഞ്ജിത്തിന്‍റെ നീലം സ്റ്റുഡിയോയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന രണ്ട് ചിത്രങ്ങളില്‍ ആദ്യത്തെയാണ് മാരി സെൽവരാജിൻ്റെ ധ്രുവ് വിക്രം ചിത്രം.

പരിയേറും പെരുമാളും, കര്‍ണന്‍, മാമന്നന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മാരി സെല്‍വരാജിന്‍റെ അടുത്ത ചിത്രം അടുത്തമാസം തുടങ്ങും എന്നാണ് വിവരം. സൈറണ്‍ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിന് ശേഷം തമിഴില്‍ ഹീറോയിനായി വീണ്ടും അനുപമ പരമേശ്വരന്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ.

പിതാമഹന്‍ എന്ന ചിത്രത്തിന് ശേഷം ധ്രുവ് വിക്രം അഭിനയിക്കുന്ന വലിയ ചിത്രമാണ് മാരി സെല്‍വരാജിന്‍റെ ചിത്രം. ഈ സിനിമ കബഡിയുമായി ബന്ധപ്പെട്ട ഒരു റോ സ്പോര്‍ട്സ് ഡ്രാമയാണ് ഇതെന്നും. 

Scroll to load tweet…

ധ്രുവിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിലൂടെ സിനിമയിലേക്ക് വ്യത്യസ്ത കാഴ്ചപ്പാടുകൾ കൂട്ടിച്ചേർക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സിനിമ ഇതിന്‍റെ അണിയറക്കാര്‍ക്കെല്ലാം ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ഈ ചിത്രം എന്നാണ് മാരി സെല്‍വരാജ് പറഞ്ഞത്.

"ഇന്ന് കെട്ടിപ്പിടിച്ചു, നാളെ അവള്‍ ഉമ്മവച്ചാലോ." ബിഗ് ബോസ് ഹൗസിൽ കണ്ണീരണിഞ്ഞ് രതീഷ്

അജിത്ത് എന്താണ് എപ്പോഴും നരച്ച മുടിയുമായി അഭിനയിക്കുന്നത്; കാരണം ഇതാണ് വെളിപ്പെടുത്തല്‍