ആല്‍ബിയുമായി വേര്‍പിരിഞ്ഞോ? വിവാഹമോചന വാർത്തകളിൽ പ്രതികരിച്ച് അപ്‌സര
"എന്‍റെ ഏറ്റവും അടുത്ത സുഹൃത്താണെങ്കിൽ പോലും അവരുടെ ഏറ്റവും വ്യക്തിപരമായൊരു കാര്യത്തില്‍ പോയി ഇടപെടാത്ത ആളാണ് ഞാന്‍"

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് നടി അപ്സര. സാന്ത്വനം സീരിയലിലെ പ്രതിനായക കഥാപാത്രം ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ അപ്‌സര, പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. മൂന്ന് വർഷം മുൻപാണ് സംവിധായകൻ ആൽബി ഫ്രാൻസിസിനെ അപ്സര വിവാഹം ചെയ്തത്. അപ്സരയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.
ഇപ്പോൾ വീണ്ടും അപ്സരയും ആൽബിയും വാർത്തകളിൽ നിറയുകയാണ്. ഇരുവതും തമ്മിൽ ഡിവോഴ്സ് ആയി എന്നാണ് പ്രചരിക്കുന്ന വാർത്തകൾ. ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ച് അപ്‌സര തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. മഴവില്‍ കേരളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അപ്‌സരയുടെ പ്രതികരണം.
''ഞാനും എന്റെ ഭര്‍ത്താവും ഇതുവരെയും വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. എല്ലാത്തിനും അതിന്റേതായൊരു ലിമിറ്റ് ഉണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണെങ്കിൽ പോലും അവരുടെ ഏറ്റവും വ്യക്തിപരമായൊരു കാര്യത്തില്‍ പോയി ഇടപെടാത്ത ആളാണ് ഞാന്‍. തിരിച്ച് ഞാനും അത് പ്രതീക്ഷിക്കുന്നുണ്ട്. ഞാനും മീഡിയയില്‍ ജോലി ചെയ്യുന്ന ആളാണ്. എന്റെ വളരെ പേഴ്‌സണലായൊരു കാര്യം, അങ്ങനൊരു കാര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും, അത് വെളിപ്പെടുത്താന്‍ ഞാന്‍ താല്‍പര്യപ്പെടാത്തോളം കാലം അതില്‍ മീഡിയയ്ക്ക് കയറി ഇടപെടാന്‍ അവകാശമില്ല'', അപ്‌സര അഭിമുഖത്തിൽ പറഞ്ഞു.
ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളും കമന്റുകളുമെല്ലാം താൻ കാണുന്നുണ്ടെന്നും തന്റെ വ്യക്തിപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കാൻ താത്പര്യമില്ലെന്നും അപ്സര പറഞ്ഞു. ''അത് എന്റെയും ഭർത്താവിന്റേയും പേഴ്‌സണല്‍ കാര്യമാണ്. ഞങ്ങള്‍ക്ക് അതേക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല. പറയുന്നവര്‍ പറഞ്ഞോട്ടെ, നമ്മൾ കൂടി അതിൽ പ്രതികരിക്കുമ്പോഴല്ല കൂടുതൽ ചർച്ചയാകുന്നത്. അതിന് ഞാൻ ഇല്ല'', അപ്സര കൂട്ടിച്ചേർത്തു.
ALSO READ : ഒടിടി റിലീസിന് ശേഷവും ചര്‍ച്ച സൃഷ്ടിച്ച് 'പണി'; വീഡിയോ സോംഗ് എത്തി