Asianet News MalayalamAsianet News Malayalam

25 വര്‍ഷത്തിന് ശേഷം പ്രഭുദേവയും എ ആര്‍ റഹ്‍മാനും; 'മൂണ്‍ വോക്ക്' വരുന്നു

മനോജ് എന്‍ എസ് സംവിധാനം

ar rahman prabhu deva movie titled moon walk
Author
First Published Jun 19, 2024, 6:20 PM IST

പ്രഭുദേവയും എ ആര്‍ റഹ്‍മാനും നീണ്ട 25 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. മൂണ്‍ വോക്ക് എന്നാണ് ചിത്രത്തിന്‍റെ പേര്. മാധ്യമ സ്ഥാപനമായ ബിഹൈന്‍ഡ്‍ വുഡ്‍സ് ചലച്ചിത്ര നിര്‍മ്മാണ മേഖലയിലേക്ക് എത്തുകയാണ് ഈ പ്രോജക്റ്റിലൂടെ. മനോജ് എന്‍ എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആര്‍ റഹ്‍മാന്‍ ആണ്. പ്രഭുദേവ നായകനാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് അജു വര്‍ഗീസും അര്‍ജുന്‍ അശോകനും അഭിനയിക്കുന്നുണ്ട്.

യോഗി ബാബു, സാറ്റ്സ്, സിഷ്മ ചെങ്കപ്പ, സുഷ്മിത നായക്, റെഡിന്‍ കിംഗ്സ്‍ലി, മൊട്ടൈ രാജേന്ദ്രന്‍, സിങ്കംപുലി, ലൊല്ലു സഭ സ്വാമിനാഥന്‍, ടി എസ് ആര്‍ ശ്രീനിവാസന്‍, ദീപ ശങ്കര്‍, ഡോ. സന്തോഷ് ജേക്കബ്, ലൊല്ലു സഭ മനോഹര്‍, രാംകുമാര്‍ നടരാജന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോസ്റ്ററുകള്‍ക്കൊപ്പമാണ് നിര്‍മ്മാതാക്കള്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

 

അനൂപ് ഷൈലജയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് റെയ്മണ്ട് ഡെറിക് ക്രാസ്റ്റ, പ്രൊഡക്ഷന്‍ ഡിസൈന്‍ ഷാനു മുരളീധരന്‍, നൃത്തസംവിധാനം ശേഖര്‍ വി ജെ, സാന്‍ഡി, പിയൂഷ് ഷാസിയ, സ്പെഷല്‍ സോംഗ് ഡാന്‍സ് സുറെന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആര്‍ സെല്ലദുരൈ, മേക്കപ്പ് പി മാരിയപ്പന്‍, കോസ്റ്റ്യൂം അഡ്വൈസര്‍ ദിവ്യ ജോര്‍ജ്, കോസ്റ്റ്യൂം ഡിസൈനര്‍ ശ്വേത രാജു, കോസ്റ്റ്യൂമര്‍ കെ രാജന്‍, പി ആര്‍ ഒ സതീഷ്, പ്രൊമോ വിഎഫ്എക്സ് മാഡി മാധവ്, ഡിഐ ആക്ഷന്‍ ഫ്രെയിംസ് മീഡിയ, ഡിസൈന്‍സ് മക്ഗുഫിന്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് ഗൗതം രവിചന്ദ്രന്‍, നിതീഷ് കൃഷ്ണ, എച്ച് ചന്ദ്രകാന്ത്, ജെനത് പ്രഭു, സമ്പത്ത് കുമാര്‍ ഗാന്ധി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ എത്തും.

ALSO READ : സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവെന്‍റ് ഏഷ്യാനെറ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios