Asianet News MalayalamAsianet News Malayalam

'ഒറ്റി'നായി പ്രണയനായകന്മാർ ഒന്നിക്കുന്നു; അരവിന്ദ് സ്വാമിക്കൊപ്പം സ്‌ക്രീനിലെത്തുന്ന സന്തോഷത്തിൽ ചാക്കോച്ചന്‍

25 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദേവരാഗത്തിലായിരുന്നു അവസാനമായി വേഷമിട്ടത്. 
 

aravind swami and kunchacko boban team up for movie ottu
Author
Kochi, First Published Feb 14, 2021, 12:28 PM IST

മിഴ് നടന്‍ അരവിന്ദ് സ്വാമിക്കൊപ്പം അഭിനയിക്കാന്‍ ഒരുങ്ങി കുഞ്ചാക്കോ ബോബന്‍. തീവണ്ടിയ്ക്ക് ശേഷം ടി പി ഫെല്ലിനി ഒരുക്കുന്ന ഒറ്റ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. 'ഒറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. സജീവാണ്. 

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 27 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലാണ് ഷൂട്ട്.

കുഞ്ചാക്കോ ബോബനും ഫേസ്ബുക്കിലൂടെ അരവിന്ദ് സ്വാമിക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതിലെ സന്തോഷം അറിയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ മുംബൈ , ഗോവ, എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍. ജൂലൈയില്‍ റിലീസ് ചെയ്യാനുളള തയ്യാറെടുപ്പിലാണ്. എഎച്ച് കാഷിഫ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം വിജയ് ആണ്.

25 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദേവരാഗത്തിലായിരുന്നു അവസാനമായി വേഷമിട്ടത്. 

Follow Us:
Download App:
  • android
  • ios