റോജ ചിത്രത്തിലെ പ്രണയരംഗത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി അരവിന്ദ് സ്വാമി.

തമിഴകത്തെ എക്കാലത്തേയും ഹിറ്റ് ചിത്രമാണ് റോജ. അരവിന്ദ് സ്വാമിയും മധുബാലയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഇന്നും പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന ചിത്രവുമാണ് റോജ. ഇപോഴിതാ സിനിമയുടെ പ്രണയരംഗങ്ങളെ കുറിച്ചുള്ള വിശേഷമാണ് ചര്‍ച്ചയാകുന്നത്.

റോജ ചിത്രത്തിലെ പ്രണയരംഗത്തെ കുറിച്ച് അരവിന്ദ് സ്വാമി തന്നെയാണ് തുറന്ന് പറഞ്ഞത്. റോജയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമാണ് ഉള്ളത്. മധുവിനൊപ്പം പ്രണയരംഗങ്ങള്‍ ചെയ്യുമ്പോള്‍ നാണം തോന്നി. പിന്നീടത് കരച്ചില്‍ വരെയെത്തി. പിന്നീട് ചുംബനരംഗത്തില്‍ അഭിനയിക്കുന്നതിന് സംവിധായകൻ മണിരത്‍നവും റോജയും ഏറെ സംസാരിച്ച് തന്നെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്.

സൂപ്പര്‍ ഡാൻസ് റിയാലിറ്റി ഷോയില്‍ നടി മധുബാല അതിഥിയായി എത്തിയപ്പോള്‍ വീഡിയോയിലൂടെയാണ് അരവിന്ദ് സ്വാമി ഇക്കാര്യം പറയുന്നത്.

കങ്കണയുടെ തലൈവി എന്ന ചിത്രമാണ് അരവിന്ദ് സ്വാമി അഭിനയിച്ച് പ്രദര്‍ശനത്തിന് എത്താനുള്ളത്.