സോനാക്ഷി സിൻഹയും പരിനീതി ചോപ്രയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ. ചിത്രത്തില്‍ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ ചൊല്ലി സോനാക്ഷി സിൻഹയും പരിനീതി ചോപ്രയും തമ്മില്‍ ശീതസമരത്തിലാണെന്നാണ് റിപ്പോര്‍ട്ട്. പരിനീതി ചോപ്ര ഇതുസംബന്ധിച്ച് അണിയറപ്രവര്‍ത്തകരോട് പരാതി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ചിത്രത്തില്‍ താനാണ് നായികയെന്ന് സോനാക്ഷി സിൻഹ പറഞ്ഞതായി അറിഞ്ഞതാണ് പരിനീതി ചോപ്രയ്‍ക്ക് പ്രശ്‍നമായത്. തുടര്‍ന്നാണ് പരിനീതി ചോപ്ര പരാതി പറയുന്നത്. രണ്ടുപേരുടെയും കഥാപാത്രങ്ങള്‍ തുല്യ പ്രാധാന്യമുള്ളതാണെന്നാണ് പരനീതി ചോപ്ര കരുതിയിരുന്നത്. അപ്പോള്‍ താനാണ് നായിക എന്ന സോനാക്ഷി സിൻഹ പറയുന്നത് ശരിയല്ലെന്നും പരിനീതി ചോപ്ര പറയുന്നു. രണ്ടുപേരും ഒരുമിച്ച് അഭിനയിക്കാൻ തയ്യാറാകാത്തിടംവരെ കാര്യങ്ങള്‍ എത്തിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ വേഷത്തിലാണ് സോനാക്ഷി സിൻഹ അഭിനയിക്കുന്നത്. പരിനീതി ചോപ്ര ലാഹോറിലെ ഇന്ത്യൻ ഏജന്റായും. അജയ് ദേവ്‍ഗണ്‍ ആണ് ചിത്രത്തിലെ നായകൻ.