Asianet News MalayalamAsianet News Malayalam

ഗോള്‍ഡന്‍ ഗ്ലോബ്: മികച്ച വിദേശ ചിത്രം പുരസ്കാരം കൈവിട്ട് ആര്‍ആര്‍ആര്‍

നേരത്തെ മികച്ച ഒറിജിനല്‍ സോംഗിനുള്ള അവാര്‍ഡ് ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു നേടിയിരുന്നു. എംഎം കീരവാണിയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. 

Argentina 1985 beats RRR to win Best Picture at Golden Globes 2023
Author
First Published Jan 11, 2023, 9:18 AM IST

ലോസ് അഞ്ചിലോസ്: ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഇംഗ്ലീഷ് ഇതര ചലച്ചിത്ര പുരസ്കാരം ലഭിക്കാതെ ആര്‍ആര്‍ആര്‍. അവസാന അഞ്ച് ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ആര്‍ആര്‍ആറിന് പകരം അര്‍ജന്‍റീന 1985 ആണ് മികച്ച ഇംഗ്ലീഷ് ഇതര ചിത്രത്തിനുള്ള അവാര്‍ഡ് നേടിയത്. 

ഈ വിഭാഗത്തില്‍ അവസാന നോമിനേഷനില്‍ ആര്‍ആര്‍ആര്‍ അടക്കം അഞ്ച് പടങ്ങളാണ് മത്സരിക്കാന്‍ ഉണ്ടായിരുന്നത്. ജര്‍മ്മന്‍ പടമായ 'ഓള്‍ ക്വയിറ്റ് ഇന്‍ വെസ്റ്റേണ്‍ ഫ്രണ്ട്', അര്‍ജന്‍റീനയില്‍ നിന്നുള്ള 'അര്‍ജന്‍റീന 1985', ബെല്‍ജിയം ചിത്രമായ ക്ലോസ്, ദക്ഷിണ കൊറിയന്‍ ചിത്രമായ ഡിസിഷന്‍ ടു ലീവ്. എന്നിവയാണ് ചിത്രങ്ങള്‍.

നേരത്തെ മികച്ച ഒറിജിനല്‍ സോംഗിനുള്ള അവാര്‍ഡ് ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു നേടിയിരുന്നു. എംഎം കീരവാണിയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. എന്നാല്‍ ഏറെ പ്രതീക്ഷിച്ചിരുന്ന മികച്ച ഇംഗ്ലീഷ് ഇതര ചിത്രത്തിനുള്ള അവാര്‍ഡ് ചിത്രത്തിന് ലഭിച്ചില്ല. 

1985 ല്‍ അര്‍ജന്‍റീനയിലെ പട്ടാള ഭരണകൂട നേതൃത്വത്തെ പ്രോസിക്യൂട്ട് ചെയ്യുന്ന യുവ അഭിഭാഷകന്‍റെ കഥയാണ് ചിത്രം പറയുന്നത്. സാന്റിയാഗോ മിറ്റർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

നാട്ടു നാട്ടുവിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം : അഭിനന്ദനവുമായി എആര്‍ റഹ്മാന്‍

ഗോൾഡൻ ഗ്ലോബ്: ഒറിജിനൽ സോങ് വിഭാഗത്തിൽ ആർആർആറിന് പുരസ്കാരം

Follow Us:
Download App:
  • android
  • ios