ആനന്ദ് ബാല എങ്ങനെയുണ്ട്?, ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്.

അര്‍ജുൻ അശോകൻ നായകനായി വന്ന ചിത്രമാണ് ആനന്ദ് ശ്രീബാല. വിഷ്‍ണു വിനയ്‍യാണ് ചിത്രത്തിന്റെ സംവിധാനം. നടനായി തിളങ്ങിയ വിഷ്‍ണു വിനയന്റെ മകനും ആണ്. വിഷ്‍ണു വിനയന്റെ ആദ്യ സംവിധാന ചിത്രം മോശമാക്കിയില്ലെന്നാണ് പ്രതികരണങ്ങള്‍.

ആനന്ദ് ശ്രീബാല ഒരു മികച്ച സിനിമയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകള്‍. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ള ഇൻവസ്റ്റിഗേഷൻ ചിത്രമാണ് ആനന്ദ് ശ്രീബാല്. ചിത്രത്തിന്റേത് മികച്ച ഒരു തിരക്കഥയാണ്. അര്‍ജുൻ അശോകൻ സിനിമയെ നയിക്കുന്നുവെന്നും പറയുന്നു ആനന്ദ് ശ്രീബാല കണ്ട പ്രേക്ഷകര്‍.

Scroll to load tweet…
Scroll to load tweet…

ആനന്ദ് ശ്രീബാല നിര്‍മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയുടെയും ബാനറിലാണ്. സംവിധായകനായുള്ള വിഷ്‍ണു വിനയന്റെ അരങ്ങേറ്റ ചിത്രത്തില്‍ അർജുൻ അശോകനൊപ്പം സൈജു കുറുപ്പ്, അപർണ്ണ ദാസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ്‌ കെ യു, മാളവിക മനോജ്‌ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിഷ്ണു നാരായണനാണ്. സംഗീതം നിര്‍വഹിക്കുന്നത് രഞ്‍ജിൻ രാജാണ്.

കലാസംവിധാനം സാബു റാം നിര്‍വഹിക്കുന്നു. മേക്കപ് റഹീം കൊടുങ്ങല്ലൂർ. സംവിധായകനായുള്ള വിഷ്‍ണു വിനയ്‍യുടെ ആദ്യ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രാജാകൃഷ്‍ണൻ എം ആർ ആണ്. ഗോപകുമാർ ജി കെയോടൊപ്പം പ്രൊഡക്ഷൻ വിഭാഗത്തില്‍ ചിത്രത്തില്‍ ജി കെ,സുനിൽ സിംഗ്, ജസ്റ്റിൻ ബോബൻ എന്നിവരും പങ്കാളികളാകുമ്പോള്‍ അസോസിയേറ്റ് ഡയറക്ടർ ബിനു ജി നായർ, പി ആർ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ ഡിസൈൻ ഓൾഡ് മങ്ക് ഡിസൈൻ എന്നിവരും ആണ്.

Read More: എങ്ങനെയാണ് വിഘ്‍നേശ് ശിവനുമായി പ്രണയത്തിലായത്?, വീഡിയോയില്‍ വെളിപ്പെടുത്തി നയൻതാര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക