ഹിന്ദി നടൻ അര്‍ജുൻ രാംപാല്‍ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒരു സൂപ്പര്‍ നാച്വറല്‍ ത്രില്ലറുമായിട്ടാണ് അര്‍ജുൻ രാംപാല്‍ ഇനി എത്തുക.

അഞ്ജാൻ എന്ന ചിത്രത്തിലാണ് അര്‍ജുൻ രാംപാല്‍ അഭിനയിക്കുക. മാര്‍ച്ചില്‍ ആണ് ചിത്രം ആരംഭിക്കുക. താൻ ആദ്യമായിട്ട് അഭിനയിക്കുന്ന സൂപ്പര്‍ നാച്ച്വറല്‍ ചിത്രമാണ് ഇതെന്ന് അര്‍ജുൻ രാംപാല്‍ പറയുന്നു. അഞ്ജാൻ സംവിധാനം ചെയ്യുന്നത് അമിതേബ്‍ദ്ര വാത്‍സ് ആണ്. പൂജ ബല്ലൂട്യ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.