Asianet News MalayalamAsianet News Malayalam

'വിരുന്നു'മായി അര്‍ജുൻ മലയാളത്തില്‍, കണ്ണൻ താമരക്കുളത്തിന്റെ ചിത്രം ആദ്യ ഷെഡ്യൂൾ പൂർത്തിയായി

കണ്ണൻ താമരക്കുളം ആണ് അര്‍ജുനെ നായകനാക്കി വിരുന്ന് എന്ന സിനിമ സംവിധാനം ചെയ്യുന്നത്.

Arjun Virunnu first shedule
Author
Kochi, First Published Aug 5, 2021, 5:40 PM IST

തമിഴ് സൂപ്പർ താരം അർജുൻ മലയാളത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വിരുന്നിന്റെ ആദ്യ ഷെഡ്യൂൾ പീരുമേട്ടിൽ പൂർത്തിയായി. സർക്കാർ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ആദ്യം ഷൂട്ട് തുടങ്ങി 17 ദിവസം നീണ്ടതായിരുന്നു ആദ്യ ഷെഡ്യൂൾ എന്ന് സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു. ഒരു എക്സ്ട്രിം ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'വിരുന്ന്'. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിക്കി ഗിൽറാണി ആണ് ചിത്രത്തിലെ നായിക. 

മുകേഷ്, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാർ,ആശാ ശരത്ത്, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ നായികാനിർണ‌യം പൂർത്തിയായി വരുന്നു. ചിത്രത്തിന്റെ കഥാ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിൻ്റേതാണ്. കണ്ണൻ താമരക്കുളം - ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രമാണ് വിരുന്ന്.

നെയ്യാർ ഫിലിംസിന്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, എൻ.എം ബാദുഷ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ സംഗീതം നൽകുന്നു. ഛായാഗ്രഹാണം - രവിചന്ദ്രൻ, എഡിറ്റിംഗ് - വി ടി ശ്രീജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം - അരുൺ മനോഹർ, മേക്കപ്പ് - പ്രദീപ് രംഗൻ, അസോ. ഡയറക്ടർ - സുരേഷ് ഇളമ്പൽ, പിആർഒ- പി.ശിവപ്രസാദ് & സുനിത സുനിൽ എന്നിവരാണ് മറ്റ് പ്രവർത്തകർ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios