ടൻ രജനികാന്ത് രാഷ്ട്രീയപ്രവേശത്തിൽ നിന്ന് പിന്മാറിയതിൽ പ്രതികരണവുമായി അര്‍ജുന മൂര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും രജനികാന്തും തന്റെ രണ്ടുകണ്ണുകള്‍ പോലെയാണെന്ന് അർജുന പറഞ്ഞു.ബിജെപിയില്‍ നിന്ന് രാജിവച്ചാണ് അര്‍ജുന മൂര്‍ത്തി രജനിക്കൊപ്പം പാര്‍ട്ടി രൂപവത്കരണത്തിനായി ചേർന്ന് പ്രവർത്തിച്ചത്.

രജനി ആരെയും കബളിപ്പിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്നമാണ് രാഷ്ട്രീയ പ്രവേശത്തില്‍നിന്ന് പിന്മാറാൻ കാരണമായതെന്നും അര്‍ജുന മൂര്‍ത്തി പറഞ്ഞതായി ദ ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. ദേശീയതലത്തില്‍ ഇന്നും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

തമിഴ്നാടിനുവേണ്ടി നല്ലതുചെയ്യാന്‍ കഴിവും മനസ്സുമുള്ളയാള്‍ എന്ന നിലയിലാണ് രജനികാന്തിനൊപ്പം ചേര്‍ന്നതെന്ന് അർജുന മൂർത്തി പറയുന്നു. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രജനികാന്ത്. തുടർന്നുളള പ്രവർത്തനങ്ങളിലും അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.