"തികച്ചും വെറുപ്പുളവാക്കുന്ന വ്യക്തിയാണ് നിങ്ങൾ. നിഷേധാത്മകമായ അഭിപ്രായങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെയെങ്കിലും വെറുതേ വിടണം"എന്നായിരുന്നു അർപിതയുടെ മറുപടി.

നവ മാധ്യമങ്ങളിലൂടെ നിരവധി തവണ പരിഹാസങ്ങൾക്ക് പാത്രമായ വ്യക്തിയാണ് സൽമാൻ ഖാന്റെ സഹോദരി അർപിതാ ഖാൻ. ഇത്തരം പരിഹാസങ്ങൾക്കൊന്നും അർപിത ചെവി കൊടുക്കാതിരിക്കുകയാണ് പതിവ്. എന്നാൽ തന്റെ മകനെതിരെ കമന്റിട്ടവർക്ക് മറുപടി കൊടുത്താണ് ഇപ്പോൾ അർപിത വർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുന്നു വയസ്സായ മകന്‍ അഹില്‍ ശര്‍മ തന്റെ മുത്തച്ഛൻ സലീം ഖാനും സഹോദരന്‍ സൊഹൈല്‍ ഖാനുമൊപ്പം പിറന്നാൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കെവെച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന് താഴെ അഹിലിനെ കണ്ടാൽ പോളിയോ ബാധിച്ചതു പോലെ തോന്നുവെന്ന് ഒരാൾ കമന്റിട്ടു. ഇതിന് മറുപടിയുമായാണ് അർപിത രം​ഗത്തെത്തിയത്.

"തികച്ചും വെറുപ്പുളവാക്കുന്ന വ്യക്തിയാണ് നിങ്ങൾ. നിഷേധാത്മകമായ അഭിപ്രായങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെയെങ്കിലും വെറുതേ വിടണം"എന്നായിരുന്നു അർപിതയുടെ മറുപടി. ഇതോടെ നിരവധി പേരാണ് അർപിതക്ക് പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയത്.

നടന്‍ സലീം ഖാന് മുംബൈയിലെ തെരുവിൽ നിന്നാണ് അർപിതയെ കിട്ടുന്നത്. മരിച്ചു കിടക്കുന്ന അമ്മയുടെ അരികില്‍ നിന്ന് കരയുന്ന കുട്ടിയെ അദ്ദേഹം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ശേഷം സലീം ഖാൻ,അർപിതയെ നിയമപരമായ ദത്തെടുക്കുകയും ചെയ്തു. 2014 ലാണ് അര്‍പിത നടൻ ആയുഷ് ശര്‍മയെ വിവാഹം ചെയ്യുന്നത്.