'മഹേഷിന്‍റെ പ്രതികാര'മാണ് അജയന്‍ ചാലിശ്ശേരി എന്ന കലാസംവിധായകന്‍റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രം. കലാസംവിധാനത്തിന് വലിയ പ്രാധാന്യമുള്ള പല ചിത്രങ്ങള്‍ പിന്നീടദ്ദേഹം ചെയ്‍തു. അവസാനം അന്‍വര്‍ റഷീദിന്‍റെ ട്രാന്‍സ് വരെ. ട്രാന്‍സ് കണ്ടവര്‍ക്കറിയാം അതിന്‍റെ ക്ലൈമാക്സ് സീക്വന്‍സുകള്‍ ആംസ്റ്റര്‍ഡാമിലാണ് എന്നത്. എന്നാല്‍ ആ സീക്വന്‍സിലെ ഭൂരിഭാഗം ഷോട്ടുകളിലും ആംസ്റ്റര്‍ഡാമായി പ്രേക്ഷകര്‍ കണ്ടത് നമ്മുടെ കൊച്ചി തന്നെയാണെന്ന് പറയുകയാണ് അജയന്‍ ചാലിശ്ശേരി.
 
 
 
 
 
 
 
 
 
 
 
 
 
 

സത്യമാണ്‌ ! ആംസ്റ്റർഡാം നമ്മുടെ കൊച്ചിയിലാണ്‌ ! ആംസ്റ്റർഡാംലെ റെഡ്‌ ഡിസ്ട്രിക്റ്റിൽ സിനിമാ ചിത്രീകരണത്തിനു അനുമതിയില്ലാത്തത്‌ കൊണ്ട്‌ ആ സ്ട്രീറ്റിലേക്ക്‌ എൻട്രിയെല്ലാം അവിടെത്തന്നെ ഷൂട്ട്‌ ചെയ്‌തതിനു ശേഷം ബാക്കി ഷൂട്ടിംഗ്‌ ഫുട്ടേജ്‌ നോക്കി നമ്മളിവിടെ ഫോർട്ട്‌ കൊച്ചിയിൽ അവിട ത്തെ ആർക്കിടെക്ചറിനോട്‌ സാമ്യമുള്ള ബിൽഡിംഗ്‌ ഏരിയയിൽ സെറ്റ്‌ ഇടുകയായിരുന്നു.ഏകദേശം 14 ദിവസങ്ങൾ എടുത്താണ്‌ മഴദിവസങ്ങൾക്കുള്ളിലും സെറ്റ്‌ പൂർത്തിയാക്കിയത്‌. 1st picture on real location (reference pic) @trance_movie #productiondesigner An anwer Rasheed movie ❤ Happycolors! ❤ Trance movie / behind the scenes

A post shared by Ajayan Chalissery (@ajayanchalissery) on Apr 16, 2020 at 12:47am PDT


ആംസ്റ്റര്‍ഡാമിലെ റെഡ് ഡിസ്ട്രിക്റ്റില്‍ സിനിമാ ചിത്രീകരണത്തിന് അനുമതിയില്ലാത്തതിനാല്‍ അവിടേയ്ക്കുള്ള എന്‍ട്രി മാത്രമാണ് യഥാര്‍ഥ ലൊക്കേഷനില്‍ ഷൂട്ട് ചെയ്‍തത്. ആ ഫുട്ടേജ് നോക്കി മനസിലാക്കിയതിനുശേഷം ഫോര്‍ട്ട് കൊച്ചിയില്‍ അജയന്‍റെയും ടീമിന്‍റെയും നേതൃത്വത്തില്‍ സെറ്റ് തയ്യാറാക്കുകയായിരുന്നു. ക്ലൈമാക്‍സ് സൂക്വന്‍സ് പൂര്‍ത്തിയാക്കിയത് ഇവിടെയാണ്. മഴ വകവെക്കാതെ രണ്ടാഴ്‍ചയോളം എടുത്താണ് സെറ്റിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും അജയന്‍ ചാലിശ്ശേരി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ സെറ്റിന്‍റെ വിവിധ നിര്‍മ്മാണ ഘട്ടങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.