കൊച്ചി: സൗന്ദര്യ സംരക്ഷണത്തില്‍ തല്‍പരരായവര്‍ക്ക് അവസരങ്ങളുടെ സാധ്യതകളുമായി ശില്പശാല. 'ദി ആര്‍ട്ട് ഓഫ് മേക്കപ്പ്' എന്ന് പേരിട്ടിരിക്കുന്ന ശില്‍പശാലയില്‍ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദ് ഉള്‍പ്പെടെയുള്ളവരുമായി സംവദിക്കാനുള്ള അവസരമുണ്ട്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപമുള്ള പട്ടണം ഡിസൈനറി ഹാളില്‍ ഈ മേഖലയിലെ നൂതന സാധ്യതകളെക്കുറിച്ച് വിശദമായി അറിയാം. ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്കാണ് ശില്പശാല ആരംഭിക്കുക.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കും അവസരം. പ്രവേശനം സൗജന്യമാണ്. ബ്യൂട്ടി, സ്‌കിന്‍ കെയര്‍, ഹെയര്‍ ഡിസൈനിങ് എന്നീ വിഷയങ്ങളില്‍ വിശദമായ ക്ലാസുകളും ശില്പശാലയില്‍ ഒരുക്കിയിട്ടുണ്ട്. മേക്കപ്പ് രംഗത്തെ പ്രശസ്തരുടെ സൗന്ദര്യ സംരക്ഷണത്തെ സംബന്ധിച്ചുള്ള ക്ലാസുകളിലൂടെ മേക്കപ്പിലെ പൊടിക്കൈകളെക്കുറിച്ചും 'ദി ആര്‍ട്ട് ഓഫ് മേക്കപ്പി ' ലൂടെ അറിയാം. 9633778844, 8547797127, 04842344904 നമ്പറുകളില്‍ വിളിച്ച് ബുക്ക് ചെയ്യാം