Asianet News MalayalamAsianet News Malayalam

'തല' മാസാണ്, ബൈക്കില്‍ സ്റ്റൈലൻ ലുക്കില്‍ അജിത്ത്

തല അജിത്ത് ബൈക്ക് ഓടിക്കുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്.

Artist Ajith bike photo
Author
Kochi, First Published Jul 22, 2021, 5:37 PM IST

തമിഴകത്തിന്റെ തല അങ്ങനെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ കാര്‍ റേസിംഗും ഷൂട്ടിംഗും ഒക്കെ ക്രെയ്‍സായ അജിത്ത് അത്തരം വേദികളില്‍ എത്താറുണ്ട്. അജിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ ബൈക്ക് ഓടിക്കുന്ന അജിത്തിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

ബൈക്ക് റേസിംഗും അജിത്തിന് പ്രിയപ്പെട്ടതാണ്. ബിഎംഡബ്ല്യു ആര്‍1200 ജിഎസ് എന്ന ബൈക്ക് ഓടിക്കുന്ന ഫോട്ടോകളാണ് ഇപോള്‍ പ്രചരിക്കുന്നത്. സ്റ്റൈലൻ ലുക്കിലാണ് അജിത്ത് ഫോട്ടോയിലുള്ളത്. വലിമൈ ആണ് അജിത്ത് നായകനാകുന്ന പുതയി ചിത്രം.

എച്ച് വിനോദ് ആണ് വലിമൈ സംവിധാനം ചെയ്യുന്നത്.

വലിമൈയില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്  ഉദ്യോഗസ്ഥനായി താരം അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ കഥാപാത്രത്തിന്റെ പേര് ഈശ്വരമൂര്‍ത്തിയാണ്. വലിമൈയില്‍ ഹുമ ഖുറേഷിയാണ് നായികയായി അഭിനയിക്കുന്നത്. വലിമൈ ചിത്രീകരണം പൂര്‍ത്തിയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios