തമിഴകത്തും മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത് പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നടിയാണ് ആൻഡ്രിയ. കുട്ടിക്കാലത്തെ ഒരു ഫോട്ടോ ആൻഡ്രിയ ഷെയര്‍ ചെയ്‍തതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ക്യാറ്റ് വാക്ക് ചെയ്യുന്നതിന്റെ ഫോട്ടോയാണ് ആൻഡ്രിയ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ജീവിതത്തില്‍ ഒരേയൊരു തവണ മാത്രമേ ക്യാറ്റ് വാക്ക് ചെയ്‍തിട്ടുള്ളൂ. ഇതില്‍ ഏതാണ് താൻ എന്ന് പറയാൻ പോയന്റുകളൊന്നുമില്ല എന്നും ആൻഡ്രിയ പറയുന്നു. മലയാളത്തില്‍ മോഹൻലാല്‍ ഉള്‍പ്പെടെയുള്ളവരുടെ നായികയായി അഭിനയിച്ച നടിയാണ് ആൻഡ്രിയ. മങ്കാത്ത, ആയിരത്തില്‍ ഒരുവൻ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. തെലുങ്കിലും നായികയായിട്ടുണ്ട് ഗായിക കൂടിയായ ആൻഡ്രിയ.