Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് തിരികെ ലഭിച്ചു; പക്ഷേ നഷ്ടങ്ങള്‍ ഏറെയെന്ന് അനൂപ് മേനോൻ

കഴിഞ്ഞ ആറ് മാസത്തോളമുള്ള ഫേസ്ബുക് പേജിലെ പോസ്റ്റുകൾ എല്ലാം ഹാക്കർമാർ ഡിലീറ്റ് ചെയ്തുവെന്നും നാല് ലക്ഷത്തോളമുള്ള ഫോളോവേഴ്സ് നഷ്ടപ്പെട്ടതായും അനൂപ് അറിയിച്ചു.

artist anoop menon facebook page
Author
Kochi, First Published Jun 4, 2021, 1:01 PM IST

ണ്ട് ദിവസം മുമ്പാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന കാര്യം നടനും സംവിധായകനുമായ അനൂപ് മേനോൻ അറിയിച്ചത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നതെന്നായിരുന്നു വിവരം. ഇപ്പോഴിതാ തന്റെ അക്കൗണ്ട് തിരികെ ലഭിച്ചുവെന്ന് അറിയിക്കുകയാണ് താരം. പേജ് വീണ്ടെടുക്കാൻ സഹായിച്ച എ‌ഡി‌ജി‌പി മനോജ് അബ്രഹാം, ഉള്ളവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. 

കഴിഞ്ഞ ആറ് മാസത്തോളമുള്ള ഫേസ്ബുക് പേജിലെ പോസ്റ്റുകൾ എല്ലാം ഹാക്കർമാർ ഡിലീറ്റ് ചെയ്തുവെന്നും നാല് ലക്ഷത്തോളമുള്ള ഫോളോവേഴ്സ് നഷ്ടപ്പെട്ടതായും അനൂപ് അറിയിച്ചു.

അനൂപ് മേനോന്റെ ഫേസ്ബുക് പോസ്റ്റ്

എന്റെ ഫേസ്ബുക് തിരികെ ലഭിച്ചു. എ‌ഡി‌ജി‌പി മനോജ് അബ്രഹാം, ശ്രീ. ഷെഫീൻ അഹമദ് ഐ ജി ഒഡിഷ, ഫേസ്ബുക്ക് അധികൃതർ, സൈബർ ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവർക്ക് നന്ദി. കഴിഞ്ഞ ആറ് മാസത്തോളമുള്ള പേജിലെ പോസ്റ്റുകൾ എല്ലാം ഹാക്കർമാർ ഡിലീറ്റ് ചെയ്തു. നാല് ലക്ഷത്തോളമുള്ള എന്റെ ഫോളോവേഴ്സും നഷ്ട്ടമായി. പതിനഞ്ച് ലക്ഷമുണ്ടായിരുന്ന സുഹൃത്തുക്കളുടെ എണ്ണം പതിനൊന്ന് ലക്ഷമായി കുറഞ്ഞു. സൈബർ ഡോമിന്റെയും ഫേസ്ബുക് വിദഗ്ധരുടെയും നിർദ്ദേശപ്രകാരം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹാക്കിങ് ഇപ്പോൾ വ്യാപകമായതിനാൽ എല്ലാവരുടെയും ഫോണുകളിൽ പ്രാമാണ്യ നടപടിക്രമങ്ങൾ ചെയ്യുവാൻ അഭ്യർത്ഥിക്കുകയാണ്. നടപടിക്രമങ്ങൾ ശരിയായ രീതിയിൽ ആണോ എന്ന് പരിശോധിക്കുവാനായി ഉടൻ തന്നെ ലൈവിൽ എത്തുന്നതായിരിക്കും. ഹാക്കർമാർ അപ്ലോഡ് ചെയ്ത തമാശ പോസ്റ്റുകൾ സഹിച്ചതിന് നന്ദി. ഒരുപാട് സ്നേഹം..വീണ്ടും കാണാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios