അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. 

നൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രം 'പദ്‍മ'യുടെ പുതിയ ടീസര്‍ പുറത്തെത്തി. സുരഭി ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിലെ നായകൻ. 

മഹാദേവന്‍ തമ്പിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന്‍ ശ്രാകാന്ത്. സംഗീതം നിനോയ് വര്‍ഗാസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍. 

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്‍റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത്ത് എസ് കോയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയും പ്രദര്‍ശനത്തിനെത്തിയിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona