മോഹൻലാല്‍ നായകനായ ദൃശ്യം 2 പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. മോഹൻലാലിന്റെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയില്‍ അഭിനയിക്കാൻ അവസരം കിട്ടിയതിന് നന്ദി പറയുകയാണ് ഒരു പ്രധാന കഥാപാത്രം ചെയ്‍ത അൻസിബ. സിനിമയുടെ ഫോട്ടോയും അൻസിബ ഷെയര്‍ ചെയ്‍തിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി പറയുകയാണ് അൻസിബ.

മികച്ച പ്രകടനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് ചലച്ചിത്രമേഖലയിലെത്തിയത്. വളരെയധികം പരിശ്രമങ്ങൾക്കും പ്രയാസങ്ങൾക്കും അവഗണനകൾക്കും ഒടുവില്‍ ദൃശ്യം എന്ന ഈ മികച്ച സിനിമയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. സിനിമയിൽ അഭിനയിച്ചവരുടെ പട്ടികയിൽ എന്റെ പേര് ചേർത്തു, പക്ഷേ അഭിനയജീവിതം ഉപേക്ഷിച്ചതിനുശേഷം ഞാൻ വീണ്ടും പ്രവേശനം പ്രതീക്ഷിച്ചിരുന്നില്ല. ജീത്തു ജോസഫിന് ഞാൻ നന്ദി പറയുന്നു. എന്നിലെ നടിയെ പുറത്തുകൊണ്ടുവരാൻ എനിക്ക് അവസരം നൽകിയ ദൃശ്യം എന്ന ചിത്രത്തിന്. ഞാൻ മോഹൻലാലിന് നന്ദി പറയുന്നു. എന്റെയും എന്റെ ഭാവിയുടെയും പുരോഗതിക്കായി പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകരും നന്ദിയെന്നാണ് അൻസിബ എഴുതിയിരിക്കുന്നത്.

ആദ്യ ഭാഗത്തിലെ മീന, എസ്‍തര്‍, സിദ്ധിഖ്, ആശാ ശരത് എന്നിവര്‍ക്കു പുറമേ മുരളി ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ദൃശ്യം ഒന്ന് പോലെ വൻ വിജയത്തിലേക്ക് കുതിക്കുകയാണ് ദൃശ്യം 2ഉം.