കൊവിഡ് കാലമായതിനാല്‍ സിനിമ ചിത്രീകരണങ്ങളൊക്കെ പ്രോട്ടോക്കോള്‍ പാലിച്ചുതന്നെയാണ് നടക്കുന്നത്. ചിത്രീകരണം തുടങ്ങിയതിനു മുന്നേ കൊവിഡ് ടെസ്റ്റ് നടത്തിയതന്റെ തന്റെ അനുഭവം പങ്കുവയ്‍ക്കുകയാണ് നടി അനുമോള്‍. കൊവിഡ് ടെസ്റ്റ് നടത്തുമ്പോള്‍ ചില അസ്വസ്ഥതകളാണ് ഉണ്ടാകുക. ശരിക്കും ടെസ്റ്റിന് വേദനയൊന്നുമില്ലെന്നും അനുമോള്‍ വീഡിയോയില്‍ പറയുന്നുണ്ട്. അനുമോള്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കളമശ്ശേരി ലാബിലാണ് അനുമോള്‍ കൊവിഡ് ടെസ്റ്റ് നടത്തിയത്.

നാലാമത്തെ തവണയാണ് കൊവിഡ് ടെസ്റ്റ് നടത്തുന്നത് എന്ന് അനുമോള്‍ പറയുന്നു. കൊവിഡ് ടെസ്റ്റ് നടത്തുന്നത് പേടിക്കണ്ട കാര്യമൊന്നുമില്ല. വേദനകളൊന്നുമില്ല. ഇത് വരെ തനിക്ക് നെഗറ്റീവ് ആയിരുന്നുവെന്നും അനുമോള്‍ പറയുന്നു. കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ആണ് അനുമോള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കൊവിഡ് പൊസിറ്റീവ് ആകാതിരിക്കുകയെന്നതാണ് വേണ്ടത് എന്ന് അനുമോള്‍ പറയുന്നു.

പൊതുവേ പേടിയുള്ള കൂട്ടത്തില്‍ ആയതുകൊണ്ടാണ് തനിക്ക് ടെൻഷൻ എന്നും അനുമോള്‍ പറയുന്നു.

ആര്‍ക്കും കൊവിഡ് വരാതിരിക്കട്ടെയെന്നും വന്നാല്‍ പെട്ടെന്ന് ഭേദമാകട്ടെയെന്നും അനുമോള്‍ പറഞ്ഞു.