സ്വന്തം പാടത്തു വിത്തു വിതയ്‍ക്കുന്ന നടി അനുമോളുടെ ഫോട്ടോകള്‍ അടുത്തിടെ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇപ്പോഴിതാ വിത്ത് വിതയ്‍ക്കുന്നതിന്റെ വീഡിയോയും അനുമോള്‍ പുറത്തുവിട്ടിരിക്കുന്നു.

വിത്ത് വീട്ടില്‍ നിന്ന് എടുത്ത് പാടത്ത് എത്തി വിതയ്‍ക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. വിത്ത് മുളപ്പിച്ച് വയ്‍ക്കുന്നതിന്റെ പ്രത്യേകതയും അത് വേര്‍തിരിക്കുന്നതുമൊക്കെ അനുമോള്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ഒട്ടേറെ ആരാധകരാണ് അനുമോളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ അനുമോള്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല കൃഷിയിലും താരമാകുകയാണ് അനുമോള്‍.  കൃഷിയെ സ്‍നേഹിക്കുന്നവര്‍ അനുമോളിനെ കണ്ടുപഠിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.