രാജ്യത്തെ ഏറ്റവും പ്രശസ്‍തരായ താരദമ്പതിമാരാണ് നടി അനുഷ്‍ക ശര്‍മയും ക്രിക്കറ്റ് താരം വിരാട് കോലിയും. കുട്ടികളൊന്നും ആയില്ലേ എന്ന ഒരു ചോദ്യത്തിന് അനുഷ്‍ക ശര്‍മ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഇൻസ്റ്റാഗ്രാമില്‍ നടത്തിയ ചോദ്യോത്തരവേളയിലായിരുന്നു അനുഷ്‍ക ശര്‍മ മികച്ച മറുപടി നല്‍കിയത്. ചുറ്റുമുള്ള ആളുകള്‍ നിങ്ങളോട് കുട്ടികള്‍ വേണം എന്ന് പറയുന്നില്ലേ എന്നായിരുന്നു ചോദ്യം. ഒരിക്കലും ഇല്ല എന്നായിരുന്നു അനുഷ്‍ക ശര്‍മയുടെ മറുപടി. അത്തരം ചോദ്യങ്ങള്‍ സാമൂഹ്യമാധ്യമത്തിലേ ഉള്ളൂവെന്നും അനുഷ്‍ക ശര്‍മ പറഞ്ഞു. മറ്റ് ചോദ്യങ്ങള്‍ക്കും അനുഷ്‍ക ശര്‍മ മറുപടി പറഞ്ഞു. എപ്പോഴൊക്കെയാണ് വിരാട് കോലിയുടെ സഹായം തേടുന്നത് എന്നായിരുന്നു ഒരു ചോദ്യം. കുപ്പിയുടെ അടപ്പ് തുറക്കാനും ഭാരമുള്ള കസേരകള്‍ ഉയര്‍ത്താനുമൊക്കെയാണ് വിരാട് കോലിയുടെ സഹായം താൻ തേടുന്നത് എന്നായിരുന്നു അനുഷ്‍ക ശര്‍മയുടെ മറുപടി.