താരങ്ങള്‍ പലരും മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കാൻ പോയപ്പോള്‍ നടി അനുശ്രീ തെരഞ്ഞെടുത്തത് മൂന്നാറായിരുന്നു. സുഹൃത്തുക്കള്‍ക്ക് ഒപ്പമായിരുന്നു അനുശ്രീ മൂന്നാറിലെത്തിയത്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നീന്തല്‍ക്കുളത്തില്‍ നിന്നുള്ള ഫോട്ടോകളാണ് ഇത്.

ഡ്രീം കാച്ചലര്‍ പ്ലാന്റേഷൻ റിസോര്‍ട്ടിലായിരുന്നു അനുശ്രീ തങ്ങിയത്. ഇപ്പോള്‍ അവിടെനിന്നുള്ള അനുശ്രീയുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു ടീ എസ്റ്റേറ്റിനിടയിൽ കുന്നിൻ മുകളിലെ നീന്തൽക്കുളത്തിൽ കൂടുതൽ നേരം താമസിക്കുന്നതിന്റെ ആവേശമാണ് അനുശ്രീ പറയുന്നത്. താപനില 16 ഡിഗ്രി സെൽഷ്യസിലേക്ക് കുറയുന്നുവെന്നും താൻ അക്വാ വുമണാണെന്ന് തോന്നുന്നുവെന്നും അനുശ്രീ പറയുന്നു. അനുശ്രീ തന്റെ ഫോട്ടോകളും ചര്‍ച്ചയാകുന്നു. മേയ്‍ക്കപ്പ് ആര്‍ട്ടിസ്റ്റുകളും തന്റെ സഹോദരങ്ങളെപ്പോലെ കാണുകയും ചെയ്യുന്ന സജിത്തിന്റെയും സുജിത്തിന്റെയും മറ്റ് സുഹൃത്തുക്കളുടെയും ഒപ്പമാണ് അനുശ്രീ മൂന്നാറില്‍ എത്തിയത്.

സാമാഹ്യമാധ്യമത്തില്‍ ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്തുന്ന മലയാളി താരമാണ് അനുശ്രീ.

മൂന്നാറില്‍ നിന്ന് മുമ്പും അനുശ്രീ ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു.