സഹോദരന് ജന്മദിന ആശംസയുമായി അനുശ്രീ.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. അനുശ്രീയുടെ സഹോദരൻ അനൂബിനെയും പ്രേക്ഷകര്‍ക്ക് പരിചയമാണ്. അനൂബിനൊത്തുള്ള ഒട്ടേറെ ഫോട്ടോകള്‍ അനുശ്രീ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഇപോഴിതാ അനൂബിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ.

അനൂബണ്ണോയ്. എന്റെ എല്ലാം എല്ലാം എല്ലാം ആയ എന്റെ ജീവനായ എന്റെ അണ്ണന് ഒത്തിരി സ്‍നേഹത്തോടെ പിറന്നാൾ ആശംസകൾ ഒരുപാട് സന്തോഷത്തോടെ ഈശ്വരന്റെ അനുഗ്രഹത്തോടെ എന്റെ അണ്ണന് ഒത്തിരി കാലം ജീവിക്കാൻ കഴിയട്ടെ. നീയാണ് എന്റെ കരുത്ത്. സന്തോഷ ജന്മദിനം ആശംസിക്കുന്നുവെന്നും അനുശ്രീ എഴുതുന്നു.

അനുശ്രീയുടെ മൂത്ത സഹോദരനാണ് അനൂബ്.

ഒരു ഫോട്ടോ ഷൂട്ടില്‍ പുഴയില്‍ തനിക്ക് സുരക്ഷയ്‍ക്കായി വന്ന സഹോദനെ കുറിച്ച് അനുശ്രീ പറഞ്ഞത് ശ്രദ്ധേയമായിരുന്നു.