ഒരു നടിയുടെ ഗ്ലാമറസ് ജീവിതം ഒരിക്കലും സ്വപ്‍നം കണ്ടിട്ടില്ല എന്ന് അനുശ്രീ.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സഹനടിയായും നായികയായുമൊക്കെ പ്രിയം നേടിയ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

ഒരു നടിയുടെ ഗ്ലാമറസ് ജീവിതം ഞാൻ ഒരിക്കലും സ്വപ്‍നം കണ്ടിട്ടില്ല. ഒരു ട്രെഞ്ച് കോട്ട് ധരിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത്. വെയിലില്ലാത്തപ്പോഴും അൾട്രാ കൂൾ സൺ ഗ്ലാസുകൾ ധരിക്കുന്നത്. എന്നാല്‍ ഒരു നല്ല നടിയാകുന്നത് താൻ സ്വപ്‍നം കണ്ടിരുന്നുവെന്നും ഫോട്ടോ പങ്കുവെച്ച് അനുശ്രീ എഴുതുന്നു. 

ഈ വസ്‍ത്രധാരണം എന്നെ കൂടുതൽ സ്വപ്‍നം കാണാൻ ആഗ്രഹിപ്പിക്കുന്നുവെന്നും അനുശ്രീ പറയുന്നു.

എന്തായാലും അനുശ്രീയുടെ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.