ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് അർജുൻ ശ്രദ്ധേയനായത്. 

ടൻ അർജുൻ നന്ദകുമാർ വിവാഹിതനായി. ദിവ്യയാണ് വധു. കൊവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങിൽ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. റോഷൻ ആൻഡ്രൂസ് ചിത്രം കാസനോവയിലൂടെയായിരുന്നു അർജുൻ സിനിമയിലേക്ക് എത്തുന്നത്. 

ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് അർജുൻ ശ്രദ്ധേയനായത്. ഷൈലോക്ക്, മറുപടി, സുസുധി വാത്മീകം, മി. ഫ്രോഡ്, മെഡുല്ല ഒബ്‌ളാം കട്ട, ദി ഡോള്‍ഫിന്‍സ്, 8.20, റേഡിയോ ജോക്കി എന്നിവയിലും മികച്ച അഭിനയം കാഴ്ചയ്ക്കാൻ അർജുന് സാധിച്ചു. മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന മരക്കാർ ആണ് അർജുന്റെ പുതിയ ചിത്രം. ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ എത്തും. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona