അങ്കിൾ എന്ന സിനിമയുടെ ഭാഗമായി അദ്ദേഹത്തിനൊപ്പമുള്ള ഓർമ്മകളും അഴകപ്പൻ പങ്കുവെച്ചു.

സിനിമാ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട നടൻ മമ്മൂട്ടിക്ക് ആശംസകള്‍ അറിയിച്ച് ക്യാമറാമാനും സംവിധായകനുമായ അഴകപ്പൻ. മമ്മൂട്ടി എല്ലാ വിഷയങ്ങളിലും വളരെ അപ്ഡേറ്റ് ആണെന്നും പുതിയ ടെക്നോളോജി വിഷയത്തിൽ ഇന്ത്യൻ സിനിമയിൽ തന്നെ അദ്ദേഹത്തെ മറികടക്കാൻ മറ്റൊരാൾ ഇല്ലെന്നും അഴകപ്പൻ പാഞ്ഞു. അങ്കിൾ എന്ന സിനിമയുടെ ഭാഗമായി അദ്ദേഹത്തിനൊപ്പമുള്ള ഓർമ്മകളും അഴകപ്പൻ പങ്കുവെച്ചു.

അഴകപ്പന്റെ വാക്കുകൾ

പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങൾ എല്ലാ വിഷയങ്ങളിലും ലേറ്റസ്റ്റ് ആണ്, അത് എപ്പോഴും അങ്ങനെ തന്നെ. ടെക്‌നോളജി അപ്ഡേറ്റുകളുടെ കാര്യത്തിൽ നിങ്ങളെ മറികടക്കാൻ ഇന്ത്യൻ സിനിമ വ്യവസായത്തിൽ തന്നെ മറ്റൊരാളില്ല.ക്യാമറകളെക്കുറിച്ചും സൗണ്ട് എക്വിപ്മെന്റുകളെക്കുറിച്ചും വസ്ത്രങ്ങളെക്കുറിച്ചുമെല്ലാം ലൊക്കേഷനിൽ സംസാരിക്കുമായിരുന്നു. അങ്കിൾ സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഞാൻ കാറിനുള്ളിലെ ഷോട്ടുകൾക്കായി മൾട്ടിപ്പിൾ ക്യാമറകൾ ഉപയോഗിച്ചതിന് താങ്കൾ അഭിനന്ദിച്ചത് ഓർക്കുന്നു. താങ്കൾക്കൊപ്പം മികച്ച സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. ഞൻ വളരെ ഭാഗ്യവാനാണ്. സിനിമ ലോകത്തിലെ യാത്രയുടെ ഗോൾഡൻ ജൂബിലിയ്ക്ക് എല്ലാവിധ ആശംസകളും.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona