കുഞ്ഞാലിമരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോയുമായി ബാബുരാജ്.

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാല്‍ നായകനാകുന്ന കുഞ്ഞാലിമരക്കാര്‍: അറബിക്കടലിന്റെ സിംഹം. ഇപ്പോഴിതാ കുഞ്ഞാലിമരക്കാറിന്റെ സെറ്റില്‍ നിന്നുള്ള ഒരു ഫോട്ടോ ബാബുരാജ് ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മേക്കപ്പ്‍മാൻ പട്ടണം റഷീദും ചിത്രത്തിലുണ്ട്. ഫൈനല്‍ ടച്ച് ഫ്രം ലാലേട്ടൻ എന്നാണ് ബാബുരാജ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. മാര്‍ച്ച് 26ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. കൊവിഡ് കാരണം റിലീ മാറ്റിവെച്ചതാണ്. മോഹൻലാലിന്റെ കരിയറിലെ മികച്ച മറ്റൊരു വേഷമായിരിക്കും കുഞ്ഞാലിമരയ്‍ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലേത് എന്നാണ് ആരാധകര്‍ കരുതുന്നത്.