നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ഭാമ. മലയാളത്തിന് പുറമേ അന്യഭാഷകളിലും ഭാമ തിളങ്ങി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് ഭാമ. ഇപ്പോഴിതാ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഭാമ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ്.

ഇൻസ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു ഭാമ.  അഭിനയം നിര്‍ത്തിയോ എന്ന ചോദ്യത്തിന് ഭാമ മറുപടി പറഞ്ഞു. തല്‍ക്കാലം നിര്‍ത്തി എന്നായിരുന്നു ഭാമയുടെ മറുപടി. വിവാഹ ജീവിതം വളരെ മനോഹരമായി തന്നോ പോകുന്നുവെന്നായിരുന്നു മറ്റൊരു ചോദ്യത്തിനുള്ള മറുപടി.

ഭര്‍ത്താവ് സുഖമായിരിക്കുന്നുവെന്നും അന്വേഷണങ്ങള്‍ക്ക് ഭാമ മറുപടി പറഞ്ഞു.

കുഞ്ഞിന് ആറുമാസമായെന്നും ഭാമ അറിയിച്ചു.