മലയാളത്തില്‍ ഒരുകാലത്ത് നായികയായി തിളങ്ങിയ നടിയാണ് ഭാമ. നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. ഭാമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോയാണ് ഭാമ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ ചടങ്ങിനിടെ എടുത്ത  ഫോട്ടോയാണ് ഇത്.

ഒരു വര്‍ഷമാകുന്നു വിവാഹ നിശ്ചയത്തിന് എന്ന് ക്യാപ്ഷനായി എഴുതിയിട്ടുണ്ട്. വ്യവസായിയായ അരുണുമായി ജനുവരി 3നാണ് ഭാമ വിവാഹിതയായത്. ചെന്നിത്തല സ്വദേശിയായ ജഗദീശ്വരന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. അരുണിനൊപ്പമുള്ള ഫോട്ടോകള്‍ ഭാമ പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോള്‍ ഭാമ സിനിമയില്‍ സജീവമല്ല. അമ്പതോളം സിനിമകളില്‍ ഭാമ വേഷമിട്ടിട്ടുണ്ട്.