മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. തന്റെ പതിനെട്ടാം വയസിലുള്ള ഫോട്ടോ ഭാമ ഷെയര്‍ ചെയ്‍തതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

പതിനെട്ടാം വയസില്‍ എന്ന് മാത്രമാണ് ഭാമ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. തന്റെ സുന്ദരമായ ഒരു ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു. ഒട്ടേറെ ആരാധകരും സുഹൃത്തുക്കളുമാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മിസ് ബ്യൂട്ടിഫുള്‍ എന്ന് ഗായിക മഞ്‍ജരി എഴുതിയിരിക്കുന്നു. ശാലിൻ സോയ ഹൃദയ ചിഹ്‍നമിട്ടിരിക്കുന്നു. കണ്ണുകളെ കുറിച്ച് ദിവ്യാ ഉണ്ണിയും കമന്റ് ചെയ്‍തിരിക്കുന്നു. ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ഭാമ മലയാളത്തിലും തമിഴിലുമായി ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട്.