മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. തന്റെ ഒരു സെല്‍ഫി ഫോട്ടോ ഭാമ ഷെയര്‍ ചെയ്‍തതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഭാമയുടെ വേറിട്ട ലുക്ക് തന്നെയാണ് ഫോട്ടോ ചര്‍ച്ചയാകുന്നതിന് കാരണം. ഒറ്റനോട്ടത്തില്‍ ഭാമയാണോ ഇത് എന്ന് സംശയിച്ചുപോകും. അത്രമാത്രം മാറ്റമുണ്ട് ഫോട്ടോയില്‍ ഭാമയെ കാണാൻ. സെല്‍ഫി സെല്‍ഫി എന്ന ക്യാപ്ഷനോടെയാണ് ഭാമ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. താരങ്ങളും ആരാധകരുമൊക്കെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. 2020ല്‍ തന്നെ നടന്ന വിവാഹത്തോട് അനുബന്ധിച്ച് പുറത്തുവിട്ട ഭാമയുടെ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം.