സാമൂഹ്യമാധ്യമത്തില്‍ സ്‍ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണത്തിന് എതിരെ സിനിമയിലെ വനിതാ സംഘടനയായ ഡബ്യുസിസി റെഫ്യൂസ് അബ്യൂസ് എന്ന വീഡിയോ ക്യാംപെയ്‍ൻ തുടങ്ങിയിരുന്നു. സ്‍ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി ഭാവനയും. സ്‍ത്രീകള്‍ക്ക് എതിരെയാണ് ഇത്തരം ഓണ്‍ലൈൻ അബ്യൂസ് നമ്മള്‍ കൂടുതലും കണ്ടുവരുന്നത്.  ഞാൻ എന്തുവേണമെങ്കിലും ചെയ്യും എന്നെ ആരും കണ്ടുപിടിക്കില്ല എന്നതാണോ അതോ ഞാൻ ഇങ്ങനെ പറയുന്നത് വഴി കുറച്ച് അറ്റൻഷൻ കിട്ടട്ടെയെന്നതാണോ ഇത്തരത്തിലുള്ള ആള്‍ക്കാരുടെ മെന്റാലിറ്റി എന്ന് അറിയില്ല. അത് എന്ത് തന്നെയായാലും ശരിയല്ല. അബ്യൂസിനെതിരെ പോരാടാം എന്നുമാണ് ഡബ്യുസിസിയുടെ ക്യാംപയിനില്‍ ഭാഗമായി ഭാവന പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈല്‍ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക. അല്ലെങ്കില്‍  കമന്റിടുക. സ്‍ത്രീകള്‍ക്ക് എതിരെയാണ് ഇത്തരം ഓണ്‍ലൈൻ അബ്യൂസ് നമ്മള്‍ കൂടുതലും കണ്ടുവരുന്നത്. ഞാൻ എന്തുവേണമെങ്കിലും ചെയ്യും എന്നെ ആരും കണ്ടുപിടിക്കില്ല എന്നതാണോ അതോ ഞാൻ ഇങ്ങനെ പറയുന്നത് വഴി കുറച്ച് അറ്റൻഷൻ കിട്ടട്ടെയെന്നതാണോ ഇത്തരത്തിലുള്ള ആള്‍ക്കാരുടെ മെന്റാലിറ്റി എന്ന് അറിയില്ല. അത് എന്ത് തന്നെയായാലും ശരിയല്ല. നമുക്ക് പരസ്‍പരം കരുണ കാണിക്കാം. അബ്യൂസിനെ ഇല്ലാതാക്കാം- ഭാവന പറയുന്നു.

സ്ത്രീവിരുദ്ധമായ പ്രസ്‍താവനകള്‍ നടത്തിക്കൊണ്ട് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്‍ത വിജയ് പി നായര്‍ക്ക് നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്‍മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്‍മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തോടെയാണ് സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണം വീണ്ടും ചര്‍ച്ചയാകുന്നത്. സൈബര്‍ ഇടങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കെതിരേ ക്യാമ്പയിനുമായി രം​ഗത്തുകയാണ് എന്ന് ഡബ്യുസിസി നേരത്തെ വ്യക്തമാക്കിയിരുന്നു.

'റെഫ്യൂസ് ദ അബ്യൂസ്' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിൻ സ്ത്രീശബ്‍ദങ്ങളെ നിശബ്‍ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു. സൈബർ സംസ്‍കാരത്തെ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടതെന്നും ഡബ്ല്യുസിസി പോസ്റ്റിൽ പറയുന്നു. സൈബർ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളർത്താനുള്ള WCCയുടെ പ്രവർത്തനങ്ങൾക്ക്  മീഡിയയിൽ  നിന്നും പൊതുജനങ്ങളിൽ നിന്നും  ലഭിച്ചിട്ടുള്ള പിന്തുണയും പ്രോത്സാഹനവും വളരെ  വലുതാണ്. ഇന്ന് ലോഞ്ച് ചെയ്യുന്ന WCCയുടെ കാമ്പയിൻ #RefusetheAbuse 'സൈബർ ഇടം, ഞങ്ങളുടെയും ഇടം', സ്ത്രീ ശബ്‍ദങ്ങളെ നിശബ്‍ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്! നമ്മുടെ സൈബർ സംസ്‍കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത് എന്നും പറഞ്ഞിരുന്നു.