മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത നടി. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഭാവനയുടെ പേരിലുള്ള ഫേസ്‍ബുക്ക് പേജുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഭാവനയുടെ പേരില്‍ ഫേസ്‍ബുക്കില്‍ പേജുണ്ട്. എന്നാല്‍ അത് തന്റെ അക്കൗണ്ട് അല്ല എന്ന് വ്യക്തമാക്കി ഭാവന തന്നെ രംഗത്ത് എത്തിയിരിക്കുന്നു.

ഭാവനയുടെ ഭര്‍ത്താവ് നവീനൊപ്പമുള്ള ഫോട്ടോയാണ് ഫേസ്‍ബുക്ക് പേജിന്റെ പ്രൊഫൈലിലുള്ളത്. അതിന്റെ സ്‍ക്രീൻ ഷോട്ട് അടക്കമാണ് ഭാവന ഇൻസ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അങ്ങനെയൊരു അക്കൗണ്ട് തനിക്കില്ല എന്ന് ഭാവന വ്യക്തമാക്കുന്നു. താൻ ഫേസ്‍ബുക്കില്‍ ഇല്ല എന്നും ഭാവന പറയുന്നു. ഭാവനയുടെ മാത്രമല്ല മറ്റ് താരങ്ങളുടെയും പേരില്‍ വ്യാജ അക്കൌണ്ടുകള്‍ ഫേസ്‍ബുക്കില്‍ ഉണ്ടാകാറുണ്ട്. ആരെങ്കിലും കബളിപ്പിക്കപ്പെടുമ്പോള്‍ പരാതി വരുമ്പോഴാണ് പലപ്പോഴും ഇത് ഫേക്ക് പേജ് ആണെന്ന് തിരിച്ചറിയുന്നതും. വ്യാജ ഫേസ്‍ബുക്ക് പേജുകള്‍ നീക്കം ചെയ്യണമെന്ന് താരങ്ങളുടെ ഭാഗത്ത് നിന്ന് ആവശ്യമുണ്ടാകാറുമുണ്ട്. അതേസമയം ഭാവന അടുത്തിടെ ബാംഗ്ലൂരില്‍ നിന്ന് തൃശൂരിലെ വീട്ടില്‍ തിരിച്ചെത്തുകയും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ക്വാറന്റൈനില്‍ പോകുകയും ചെയ്‍തിരുന്നു.