ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ  പോയിട്ട് ഓര്‍ഡര്‍ ചെയ്‍തുള്ള കാത്തിരിപ്പ് ഭയങ്കരമാണ്. വിശപ്പോ അല്ലെങ്കില്‍ കാത്തിരിക്കുന്നതിന്റെ വിരസതയോ ആകാം കാരണം. ചിലര്‍ വല്ലാത്ത അസ്വസ്ഥരാകും. മറ്റ് ചിലര്‍ ഒപ്പമുള്ളവരോട് സംസാരിച്ച് ആ സമയം ചെലവഴിക്കും. ദേഷ്യം വരുന്നവരുമുണ്ട്. എന്നാല്‍ ഒപ്പമുള്ളവര്‍ ഓര്‍ഡര്‍ ചെയ്‍ത ഭക്ഷണം വരികയും തനിക്ക് മാത്രം വരാതെയിരിക്കും ചെയ്യുമ്പോഴുള്ള അവസ്ഥയാണ് ഭാവന പറയുന്നത്.

കേവലം തമാശയെന്നോണമാണ് ഭാവന ഭക്ഷണം കാത്തിരിക്കുന്ന സമയത്തെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വെയിറ്റര്‍ എല്ലാവര്‍ക്കും ഭക്ഷണം കൊണ്ടുവരികയും, നിങ്ങള്‍ക്ക് ഒഴികെ എന്നാണ് ഭാവന ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.  ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. എല്ലാവരും ഭാവനയുടെ തമാശയും ഓര്‍മ്മ പങ്കുവെച്ച ഫോട്ടോയും ആസ്വദിക്കുകയാണ്. കൊവിഡിന് മുന്നത്തെ കാലം എന്ന് ഭാവന എഴുതിയിട്ടുണ്ട്. അടുത്ത പ്ലേറ്റില്‍ നിന്ന് ഭക്ഷണം എടുത്ത് കഴിക്ക് എന്നായിരുന്നു ഒരു ആരാധകൻ എഴുതിയ കമന്റ്.