ഭാവന പങ്കുവെച്ച പുതിയ ഫോട്ടോ ചര്‍ച്ചയാകുന്നു.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന(Bhavana). മലയാളത്തില്‍ സജീവമല്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളിലൂടെ ഭാവന പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഭാവനയുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

ഭാവന തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വയലിനും പിടിച്ചുള്ള ഭാവനെയെയാണ് ഫോട്ടോയില്‍ കാണുന്നത്. ഒട്ടേറെ പേരാണ് ഭാവനയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും ഭാവനയുടെ പുതിയ ഫോട്ടോ ഹിറ്റായി മാറുകയാണ്.

ഇൻസ്‍പെക്ടര്‍ വിക്രം എന്ന ചിത്രമാണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

പ്രജ്വല്‍ ദേവ്‍രാജ് ആയിരുന്നു ചിത്രത്തില്‍ നായകൻ. ശ്രീ നരസിംഹ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഇൻസ്‍പെക്ടര്‍ വിക്രം എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയതും സംവിധായകൻ ശ്രീ നരസിംഹ തന്നെ. ഇൻസ്‍പെക്ടര്‍ വിക്രം എന്ന ചിത്രം വൻ വിജയം സ്വന്തമാക്കിയിരുന്നു. പ്രജ്വല്‍ ദേവ്‍രാജിന്റെ ജോഡിയായിട്ടായിരുന്നു ചിത്രത്തില്‍ ഭാവന അഭിനയിച്ചത്. മിക്ക തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച താരവുമാണ് ഭാവന. ചിത്തിരം പേശുതടി എന്ന ചിത്രത്തിലൂടെ തമിഴിലും ഒൻടറി എന്ന ചിത്രത്തിലൂടെ തെലുങ്കിലും എത്തിയ ഭാവന എണ്‍പതിലധികം സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.