ഡോ. ശിവരാജ്‍കുമാര്‍ ആണ് ചിത്രത്തിലെ നായകൻ.

കന്നഡയില്‍ ഭാവനയുടെ സിനിമകള്‍ തുടര്‍ച്ചയായി ഒരുങ്ങുകയാണ്. ഭജരംഗി 2വാണ് ഭാവന നായികയായി ഉടൻ എത്താനുള്ളത്. സിനിമയുടെ ഫോട്ടോകള്‍ ഭാവന ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ ലിറിക് വീഡിയോയും പുറത്തുവിട്ടിരിക്കുന്നു. ഭാവന തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഡോ. ശിവരാജ്‍കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

YouTube video player

ഹര്‍ഷയാണ് ഭജരംഗി 2 സംവിധാന ചെയ്യുന്നത്. എ ഹര്‍ഷ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. സിദ് ശ്രീറാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോ. ശിവരാജ്‍കുമാര്‍ ഉള്‍പെടെയുള്ളവരുടെ ഫോട്ടോയും ഗാനത്തിന്റെ വീഡിയോ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭാവന ഗാനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. കല്യാണ്‍ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

ഭാവനയുടെ കഥാപാത്രത്തിനും സിനിമയില്‍ വളരെ പ്രധാന്യമുണ്ട്.

സിനിമയുടെ ടീസര്‍ എല്ലാവരും ഏറ്റെടുത്തിരുന്നു.