Asianet News MalayalamAsianet News Malayalam

മമ്മൂട്ടി ചിത്രം ’വൺ’ മറ്റ് ഭാഷകളിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

 മുമ്പ് മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ഹെലൻ സിനിമയുടെ റീമേക്ക് അവകാശവും ബോണി കപൂർ സ്വന്തമാക്കിയിരുന്നു. 

artist boney kapoor to remake mammootty movie one
Author
Mumbai, First Published Jun 28, 2021, 1:34 PM IST

മ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്‍ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'വണ്‍'. തിയറ്റര്‍ റിലീസിനു ശേഷം ഏപ്രില്‍ 27ന് നെറ്റ്ഫ്ളിക്സില്‍ ആണ് ചിത്രം എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിലും മമ്മൂട്ടി അവതരിപ്പിച്ച മുഖ്യമന്ത്രി കഥാപാത്രം ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ബോണി കപൂർ. 

ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുമുള്ള റിമേക്ക് അവകാശമാണ് ലഭിച്ചത്. മുമ്പ് മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ഹെലൻ സിനിമയുടെ റീമേക്ക് അവകാശവും ബോണി കപൂർ സ്വന്തമാക്കിയിരുന്നു. 

ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിൽ എത്തിയിരുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയത് ഗോപി സുന്ദറാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios