നടൻ ചിരഞ്ജീവിയുടെ പുതിയ ലുക്ക്.

തെലുങ്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ചിരഞ്‍ജീവി. ഇപ്പോഴിതാ ചിരഞ്ജീവിയുടെ പുതിയ ലുക്ക് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

തല മൊട്ടിയടിച്ച ചിരഞ്‍ജീവിയെയാണ് ഫോട്ടോയില്‍ കാണുന്നത്. കറുത്ത സണ്‍ഗ്ലാസും വെച്ചിരിക്കുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്താണ് താൻ കാണുന്നത് എന്നാണ് ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ എഴുതിയിരിക്കുന്നത്. ചിരഞ്‍ജീവിയുടെ മരുമകൻ വരുണ്‍ തേജയും അദ്ഭുതപ്പെട്ടുവെന്ന് പറഞ്ഞ് കമന്റുമായി രംഗത്ത് എത്തി. ചിരഞ്‍ജീവി നായകനായി ഒരുങ്ങുന്ന സിനിമയുടെ കൊരടാല ശിവയുടെ ആചാര്യ ആണ്. ആചാര്യ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് ചിരഞ്‍ജീവിക്ക് 50 ലക്ഷം രൂപയാണ് പ്രതിഫലം ലഭിക്കുക. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ ആചാര്യയില്‍ ചിരഞ്‍ജീവിയുടെ നായിക കാജല്‍ അഗര്‍വാളാണ്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.