മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ചിരഞ്ജീവി.

മലയാളത്തിന്റെ പ്രിയപ്പെട്ട താരം മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. വര്‍ഷങ്ങളായി പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് ഇനിയും തുടരട്ടെയെന്നാണ് തെലുങ്ക് താരം ചിരഞ്ജീവി ആശംശകള്‍ നേര്‍ന്നിരിക്കുന്നത്.

ജന്മദിനാശംസകൾ പ്രിയപ്പെട്ട മമ്മുക്ക. മനോഹരമായ സിനിമ മേഖലയില്‍ നിങ്ങളുടെ സഹപ്രവർത്തകനായിരികുന്നതിൽ അഭിമാനിക്കുന്നു. വർഷങ്ങളായുള്ള അഭിനയം സിനിമ പ്രേമികള്‍ക്ക് ഒരു നിധിയാണ്. അവര്‍ അതില്‍ ആഹ്ളാദിക്കുകയും കൂടുതല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. നിരവധി വർഷങ്ങളായി നിങ്ങൾ പ്രേക്ഷകരെ ആകർഷിക്കുന്നത് പോലെ ഇനിയും തുടരട്ടെയെന്നാണ് ചിരഞ്ജീവി എഴുതിയിരിക്കുന്നത്.