രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് ധനുഷ്. ഇപ്പോഴിതാ ധനുഷ് ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മക്കള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് ധനുഷ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആദ്യത്തെ കുട്ടി തന്റെ ഷര്‍ട്ടിട്ട് അവന്റേതാണ് എന്ന് വാദിക്കുന്നുവെന്നാണ് ധനുഷ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റ് എഴുതിയ രംഗത്ത് എത്തിയിരിക്കുന്നത്. രജനികാന്തിന്റെ മകളായ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ. ധനുഷിന് യാത്ര, ലിംങ്ക എന്നിങ്ങനെ രണ്ട് മക്കളാണ് ഉള്ളത്. രണ്ടുപേരും കുസൃതികള്‍ കാണിക്കുന്നവരാണ് എന്നാണ് ഫോട്ടോയില്‍ നിന്ന് വ്യക്തമാകുന്നത്.