അലക്സാണ്ടർ സ്കർസ്ഗാർഡ്, റെബേക്ക ബാൾ, മിലി ബോബി ബ്രൗൺ എന്നിവരാണ് പ്രധാന താരങ്ങൾ.  

രാധകരെ ആവേശത്തിലാക്കിയ ഗോഡ്‌സില്ലയും കിംഗ് കോങ്ങും നേർക്കുനേർ എത്തുന്ന ചിത്രമാണ് ‘ഗോഡ്സില്ല വേഴ്സസ് കിങ് കോങ്’. കിങ് കോങ് സീരിസിലെ 12ാമത്തെ ചിത്രവും ഗോഡ്സില്ല സീരിസിലെ 36ാമത്തെ ചിത്രവുമാണിത്. ഇപ്പോഴിതാ ഗോഡ്‌സില്ലയും കിങ്ങും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുകയാണ് നടൻ ദുൽഖർ സൽമാൻ. സിനിമയുടെ ട്രെയ്ലറാണ് ദുല്‍ഖര്‍ തമിഴില്‍ വിവരിച്ചിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ആമസോണ്‍ പ്രൈം വീഡിയോസിന് വേണ്ടി കോങ്ങിന്റെയും ഗോഡ്സില്ലയുടേയും ഇതിഹാസ തുല്യമായ മത്സരം സ്വന്തം ശബ്ദത്തില്‍ വിവരിച്ചു എന്നാണ് താരം വീഡിയോയുടെ കൂടെ ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.

കിംഗ് കോംഗിന്റെയും ഗോഡ്സില്ലയുടെയും ഉത്ഭവവും ആദ്യകാലവും മനുഷ്യര്‍ അവരെ ആരാധിച്ചിരുന്ന കാലം തുടങ്ങി, പോരാട്ടങ്ങളുടെ കഥയും അതീവ രസകരമായിട്ടാണ് താരം വിവരിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് പോസ്റ്റിനു തഴെ അഭിപ്രായങ്ങളുമായി എത്തിയിട്ടുള്ളത്. ‘അണ്ണാ റൊമ്പ അഴകാറിക്ക്’, ‘ചേട്ടന്‍ മലയാളം മറന്നോ’ തുടങ്ങി ഒട്ടേറെ രസകരമായ കമന്റുകളും ആരാധകര്‍ പങ്കുവെക്കുന്നു.

അവഞ്ചേർസ് സൂപ്പർഹീറോ കഥാപാത്രങ്ങളെപ്പോലെ തന്നെ ഏറെ ആരാധകരുള്ള രണ്ട് പേരാണ് ഗോഡ്സില്ലയും കിങ് കോങും. അലക്സാണ്ടർ സ്കർസ്ഗാർഡ്, റെബേക്ക ബാൾ, മിലി ബോബി ബ്രൗൺ എന്നിവരാണ് പ്രധാന താരങ്ങൾ. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona