ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എസ്‍തര്‍.

മലയാളത്തില്‍ യുവനടിമാരില്‍ ഇന്ന് ശ്രദ്ധേയയാണ് എസ്‍തര്‍. ബാലതാരമായി എത്തി നായികനിരയിലേക്ക് വളര്‍ന്ന നടി. ഒട്ടേറെ ഹിറ്റുകളും എസ്‍തര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമില്‍ ആരാധകരോട് സംവദിച്ച എസ്‍തര്‍ നല്‍കിയ മറുപടികളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

കൊവിഡ് കാലത്തിന് മുന്നേയുള്ള കോളേജ് കാലം എങ്ങനെയെന്നായിരുന്നു ഒരു ചോദ്യം. സുഹൃത്തുക്കള്‍, ഫെസ്റ്റിവല്‍, ഭക്ഷണം അങ്ങനെ നല്ല ഓര്‍മകളായിരുന്നു. തന്നെ കരയിക്കല്ലേയെന്നും എസ്‍തര്‍ പറയുന്നു. തന്റെ ഭാര്യയാകുമോയെന്ന ഒരു കമന്റിന് ഇല്ല, ഇത് എന്ത് ചോദ്യമെന്നും എസ്‍തര്‍ ചോദിക്കുന്നു.

ദൃശ്യം 2 എന്ന ചിത്രത്തിലും ആദ്യ ഭാഗത്തിലെ കഥാപാത്രമായി എസ്‍തര്‍ എത്തിയിരുന്നു.

തെലുങ്കിലെ ദൃശ്യം 2വിലും എസ്‍തര്‍ തന്നെയാണ് അതേ കഥാപാത്രമായി എത്തുന്നത്.