ഇദ്ദേഹത്തിന്റെ പോസ്റ്റ് പങ്കുവച്ച് ഗായിക സിത്താരയും ഇതേ നിലപാട് അറിയിച്ചു.

ഫ്ഗാനിസ്ഥാനിൽ താലിബാന്‍ അധികാരം പിടിച്ചടക്കിയതിൽ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. താലിബാന്‍ വിസ്മയമായി തോന്നുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ തന്നെ അണ്‍ഫ്രണ്ട് / അണ്‍ഫോളോ ചെയ്യണമെന്ന് ഹരീഷ് കുറിക്കുന്നു. ഇദ്ദേഹത്തിന്റെ പോസ്റ്റ് പങ്കുവച്ച് ഗായിക സിത്താരയും ഇതേ നിലപാട് അറിയിച്ചു.

ഹരീഷ് ശിവരാമകൃഷ്ണന്റെ വാക്കുകൾ

'ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അണ്‍ഫ്രണ്ട് / അണ്‍ഫോളോ ചെയ്ത് പോകണം. അതു സംഭവിച്ചപ്പോള്‍ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോള്‍ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തില്‍ ബാലന്‍സിങ് ചെയ്ത് കമന്റ് ഇട്ടാല്‍ ഡിലീറ്റ് ചെയ്യും, ബ്ലോക്ക് ചെയ്യും.' ഹരീഷ് ശിവരാമകൃഷ്ണന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona