മലയാള സിനിമയുടെ മഹാ നടൻ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. മമ്മൂട്ടിക്ക് ഹൃദയസ്‍പര്‍ശിയായ ആശംസകള്‍ നേര്‍ന്ന് അദ്ദേഹത്തോടൊപ്പമുള്ള അനുഭവം പങ്കുവയ്‍ക്കുകയാണ് നടൻ ജയരാജ് വാര്യര്‍.

മമ്മൂട്ടി കഥാപാത്രങ്ങൾക്കു വേണ്ടി അലയുന്ന നടനാണ്. എം ടിക്കോ അടൂരിനോ ജോഷിക്കോ തന്നെ ആവശ്യമില്ല, മറിച്ച് തനിക്കാണ് അവരെ ആവശ്യമെന്ന് മമ്മൂക്ക എപ്പോഴും പറയാറുണ്ടെന്ന് ജയരാജ് വാര്യർ ചൂണ്ടിക്കാട്ടി. ഇത്രയധികം വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്‍ത മറ്റൊരു നടൻ  ഇന്ത്യയിൽ കാണില്ലെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുമൊത്ത് അഭിനയിച്ച അനുഭവവും ജയരാജ് പങ്കുവെച്ചു.