തമിഴ്നാട് സർക്കാർ ഏഴ് വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഒരുമിച്ച് പ്രഖ്യാപിച്ചു. 2016 മുതൽ 2022 വരെയുള്ള പുരസ്കാരങ്ങളിൽ ഏഴിൽ അഞ്ച് വർഷവും മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് മലയാളികളാണ്.

ചെന്നൈ: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്നാട്. തമിഴ് സിനിമയിലെ മികവിനുള്ള ഏഴ് വര്‍ഷത്തെ പുരസ്കാരങ്ങളാണ് ഒരുമിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. 2016 മുതല്‍ 2022 വരെ ഓരോ വിഭാഗങ്ങളിലുമുള്ള വിജയികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് വലിയ നേട്ടമുണ്ടായിരിക്കുന്ന അവാര്‍ഡ് പ്രഖ്യാപനം കൂടിയാണ് ഇത്. ഏഴില്‍ അഞ്ച് വര്‍ഷങ്ങളിലും മികച്ച നടിമാര്‍ ആയിരിക്കുന്നത് മലയാളികളാണ്. അപര്‍ണ ബാലമുരളി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, ലിജോമോള്‍ ജോസ്, നയന്‍താര എന്നിവരാണ് അവര്‍. വൈക്കം വിജയലക്ഷ്മിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരമുണ്ട്. മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‍കാരത്തിന് ഉര്‍വശിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗായിക വര്‍ഷ രഞ്ജിത്ത് ആണ് പുരസ്കാരം നേടിയ മറ്റൊരു മലയാളി.

വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, പാര്‍ഥിപന്‍, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ് ഏഴ് വര്‍ഷങ്ങളിലെ മികച്ച നടന്മാര്‍. വർഷങ്ങളയി മുടങ്ങി കിടന്ന സംസ്ഥാന പുരസ്‌കാരങ്ങൾ സിനിമാ സംഘടനകളുടെ അഭ്യർഥനയെ തുടർന്ന് കഴിഞ്ഞ വർഷമാണ് സ്റ്റാലിൻ സർക്കാർ പുനരാരംഭിച്ചത്. അടുത്ത മാസം 13 ന് പുരസ്‌കാരങ്ങൾ സമ്മാനിക്കും.

പ്രധാന പുരസ്കാരങ്ങള്‍

2016

മികച്ച ചിത്രം- മാനഗരം

നടന്‍- വിജയ് സേതുപതി (പുതിയാത പുതിര്‍)

നടി- കീര്‍ത്തി സുരേഷ് (പാമ്പ് സട്ടൈ)

സംവിധാനം- ലോകേഷ് കനകരാജ് (മാനഗരം)

ഗായിക- വൈക്കം വിജയലക്ഷ്മി (വേലൈനു വേണ്ടുത്ത വേലൈക്കാരന്‍)

2017

മികച്ച ചിത്രം- അറം

നടന്‍- കാര്‍ത്തി (തീരന്‍ അധികാരം ഒണ്‍ട്ര്)

നടി- നയന്‍താര (അറം)

ഹാസ്യനടി- ഉര്‍വശി (മഗളിര്‍ മട്ടും)

സംവിധാനം- പുഷ്കര്‍- ഗായത്രി (വിക്രം-വേദ)

2018

മികച്ച ചിത്രം- പരിയേറും പെരുമാള്‍

നടന്‍- ധനുഷ് (വട ചെന്നൈ)

നടി- ജ്യോതിക (ചെക്ക ചിവന്ത വാനം)

സംവിധാനം- മാരി സെല്‍വരാജ് (പരിയേറും പെരുമാള്‍)

2019

മികച്ച ചിത്രം- അസുരന്‍

നടന്‍- പാര്‍ഥിപന്‍ (ഒത്ത സെരുപ്പ് സൈസ് 7)

നടി- മഞ്ജു വാര്യര്‍ (അസുരന്‍)

സംവിധാനം- പാര്‍ഥിപന്‍ (ഒത്ത സെരുപ്പ് സൈസ് 7)

2020

മികച്ച ചിത്രം- അസുരന്‍

നടന്‍- പാര്‍ഥിപന്‍ (ഒത്ത സെരുപ്പ് സൈസ് 7)

നടി- മഞ്ജു വാര്യര്‍ (അസുരന്‍)

സംവിധാനം- പാര്‍ഥിപന്‍ (ഒത്ത സെരുപ്പ് സൈസ് 7)

ഗായിക- വര്‍ഷ രഞ്ജിത്ത് (തായ്നിലം)

2021

മികച്ച ചിത്രം- ജയ് ഭീം

നടന്‍- ആര്യ (സര്‍പട്ട പരമ്പരൈ)

നടി- ലിജോമോള്‍ ജോസ് (ജയ് ഭീം)

സംവിധാനം- ത സെ ജ്ഞാനവേല്‍ (ജയ് ഭീം)

2022

മികച്ച ചിത്രം- ഗാര്‍ഗി

നടന്‍- വിക്രം പ്രഭു (താനക്കാരന്‍)

നടി- സായ് പല്ലവി (ഗാര്‍ജി)

സംവിധാനം- ഗൗതം രാമചന്ദ്രന്‍ (ഗാര്‍ഗി)

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming