ഭാഗമതി, അലാ വൈകുണ്ഠപുരമുലു എന്നീ തെലുങ്കു ചിത്രങ്ങളിലാണ് ജയറാം അവസാനമായി അഭിനയിച്ചത്. 

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ നടന്‍ ജയറാമും ഭാഗമാവുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരിക്കും താരം എത്തുക എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
ഭാഗമതി, അലാ വൈകുണ്ഠപുരമുലു എന്നീ തെലുങ്കു ചിത്രങ്ങളിലാണ് ജയറാം അവസാനമായി അഭിനയിച്ചത്. പ്രഭാസിന്റെ രാധേ ശ്യാമിലും ജയറാം പ്രധാന റോളില്‍ എത്തുന്നുണ്ട്.

അതേമസയം, ചിത്രത്തിൽ നായികയായി എത്തുന്നത് കിയാര അദ്വാനിയാണ്. 'വിനയ വിധേയ രാമ'യ്ക്കു ശേഷം രാം ചരണിനൊപ്പം കിയാര അഭിനയിക്കുന്ന ചിത്രമാവും ഇത്. ദില്‍ രാജവുവും ശ്രീനിഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രാം ചരണിന്‍റെ ഫിലിമോഗ്രഫിയിലെ 15-മത് ചിത്രമാണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളും ചിത്രത്തിന് ഉണ്ടാവും. അതേസമയം 'ഇന്ത്യന്‍ 2', 'അന്ന്യന്‍റെ' ഹിന്ദി റീമേക്ക് എന്നിവയും ഷങ്കറിന് പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകളാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona