അടുത്തിടെയാണ് സൂഫിയും സുജാതയും റിലീസ് ആയത്. സംഗീത സാന്ദ്രമായ ഒരു പ്രണയകഥയാണ് ചിത്രം പറഞ്ഞത്. സിനിമയുടെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ജയസൂര്യ സിനിമയിലെ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. ജയസൂര്യ സിനിമയുടെ പ്രമോഷനുമായി സജീവമായി രംഗത്ത് ഉണ്ട്. മനോഹരമായ ഒരു ക്യാപ്ഷനാണ് ഇപ്പോള്‍ ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ട് ജയസൂര്യ എഴുതിയിരിക്കുന്നത്.

ചിത്രത്തിലെ നായികയായ അദിതിക്കൊപ്പമുള്ള ഫോട്ടോയാണ് ജയസൂര്യ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സ്‍നേഹിക്കുമ്പോള്‍ വാക്കുകള്‍ അപ്രത്യക്ഷമാകും എന്ന അര്‍ത്ഥത്തിലാണ് ജയസൂര്യ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചെറിയ വേഷമെങ്കിലും സിനിമയില്‍ പ്രാധാന്യമുള്ള രാജീവൻ എന്ന കഥാപാത്രമായാണ് ജയസൂര്യ അഭിനയിച്ചിരിക്കുന്നത്.  ഷാനവാസ് നാറാണിപുഴയാണ് ചിത്രം സംവിധാനം ചെയ്‍തത്. ദേവ് മോഹൻ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയത്.